കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം. പോഷക സംഘടന നേതാക്കൾ സമസ്ത നേതൃത്വത്തെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേർന്നു.
വരുന്ന മുശാവറയിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേസമയം, തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവർ ഉന്നയിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തി.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റായ പ്രചാരണം നടക്കുമ്പോൾ വഖഫ് ബോർഡ് അംഗം എന്ന നിലയിൽ വസ്തുത ബോധ്യപ്പെടുത്തേണ്ടത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്ന് ഉമർ ഫൈസി മുക്കം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
