ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

AUGUST 26, 2026, 11:17 PM

മുസാഫർനഗർ: ഉത്തർ പ്രദേശിൽ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം ജിമ്മിന് പുറത്തുവെച്ചാണ് അങ്കിത് ബാലിയന് നേരെ ആക്രമണം ഉണ്ടായത്.  ഷാംലി ജില്ലയിലാണ് സംഭവം.

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് ബാലിയൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ അങ്കിത് ബാലിയന് 3.66 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ചില വീഡിയോകളിൽ തോക്ക് അടക്കമുള്ള ആയുധങ്ങളും വാഹനങ്ങളും ഉപയോ​ഗിക്കുന്ന ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

 കോട്ട്‍വാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് വെടിവെപ്പ് ഉണ്ടായത്. ജിമ്മിൽനിന്ന് പുറത്തിറങ്ങിയതിനിടെ ആണ് രണ്ട് ബൈക്കുകളിലെത്തിയ അക്രമി സംഘം അങ്കിത് ബാലിയന് നേരെ നിറയൊഴിച്ചത്. ഒന്നിലധികം തവണ വെടിയേറ്റ ബാലിയന് സംഭവസ്ഥലത്തുവെച്ച് തന്നെ ജീവൻ നഷ്ടമായി. 

മൃതദേഹം പോസ്റ്റ് മോ‍ർട്ടത്തിനായി മാറ്റിയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്പി എം പി സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam