ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും.
കമ്പം താഴ്വരയിലെ 14,707 ഏക്കർ കൃഷിയിടങ്ങളിലെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം വിട്ടുനൽകുന്നത്.
സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്. എന്നാൽ ഇത്തവണ ജലലഭ്യതയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് രണ്ട് മാസത്തിലേറെ വൈകി ജലവിതരണം ആരംഭിക്കുന്നത്.
ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനവും ഈ ചടങ്ങിനോടനുബന്ധിച്ചായിരിക്കും നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
