83,000 കോടിയുടെ വ്യാജ ആയുധക്കരാര്‍: തട്ടിപ്പിന് 'ആധികാരികത' നല്‍കാന്‍ യുഎസ് ജഡ്ജിയുടെ അനുസ്മരണ സമ്മേളനവും!

JUNE 30, 2026, 1:49 AM

കൊച്ചി: യു.എസ് പ്രതിരോധ വകുപ്പിന്റെ പേരിലുള്ള വന്‍കിട ആയുധനിര്‍മാണ കരാര്‍ തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തട്ടിപ്പ് കമ്പനി പ്രയോഗിച്ചത് അന്താരാഷ്ട്ര തലത്തിലുള്ള കബളിപ്പിക്കല്‍ തന്ത്രങ്ങള്‍. യുഎസ് പ്രതിരോധ വകുപ്പിന് വേണ്ടി 83,000 കോടി രൂപയുടെ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ തങ്ങള്‍ക്ക് ലഭിച്ചതായി നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍, യുഎസ് സുപ്രീം കോടതിയിലെ അന്തരിച്ച പ്രമുഖ ജഡ്ജി റൂത്ത് ബാദര്‍ ജിന്‍സ്ബര്‍ഗിന്റെ അനുസ്മരണ സമ്മേളനം വരെ വിപിവിവി (VPVV) കമ്പനി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചു.

'ഇന്‍ഡോ-യുഎസ് പസിഫിക് പീസ് ട്രീറ്റി'യുടെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച വമ്പന്‍ ആയുധ നിര്‍മാണ കരാറിന് അനുകൂലമായ യുഎസ് സുപ്രീം കോടതി ഉത്തരവില്‍ ഒപ്പുവച്ചത് അസോഷ്യേറ്റ് ജസ്റ്റിസ് റൂത്ത് ബാദര്‍ ആണെന്നായിരുന്നു കമ്പനിയുടെ പ്രധാന അവകാശവാദം.

തട്ടിപ്പ് പുറത്താകാന്‍ കാരണം ആര്‍ടിഐ മറുപടി

വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ യുഎസ് സര്‍ക്കാര്‍, യുഎസ് സുപ്രീം കോടതി, യുഎസ് ദേശീയ പതാക അടക്കമുള്ള ഔദ്യോഗിക ചിഹ്നങ്ങള്‍, ജഡ്ജിമാരുടെ പേര് എന്നിവ വിപിവിവി കമ്പനി വ്യാപകമായി ദുരുപയോഗം ചെയ്തു. എന്നാല്‍ ഇന്‍ഡോ-യുഎസ് പസിഫിക് പീസ് ട്രീറ്റി എന്ന പേരില്‍ ഒരു ഉടമ്പടി നിലവിലില്ലെന്ന് യുഎസിലെ ഇന്ത്യന്‍ എംബസി വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയതോടെയാണ് കമ്പനിയുടെ വന്‍ തട്ടിപ്പ് പുറംലോകമറിയുന്നത്. വഞ്ചിതരായ നിക്ഷേപകര്‍ ഇന്ത്യയിലെ യുഎസ് എംബസിക്ക് നല്‍കിയ പരാതിയിലാണ് ഈ വിവരങ്ങളെല്ലാം കൃത്യമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അന്തരിച്ച ജഡ്ജിയുടെ പേരില്‍ വ്യാജരേഖ

തട്ടിപ്പുകള്‍ പുറത്തുവരുന്നതിന് മുന്‍പ്, 2020 സെപ്റ്റംബര്‍ 18 നായിരുന്നു ജസ്റ്റിസ് റൂത്ത് ബാദര്‍ യുഎസില്‍ അന്തരിച്ചത്. എന്നാല്‍ അവര്‍ മരിച്ച് തൊട്ടടുത്ത മാസം (2020 ഒക്ടോബര്‍) തന്നെ നിക്ഷേപകരെ മുഴുവന്‍ വിളിച്ചുകൂട്ടി വിപിവിവി കമ്പനി ന്യൂഡല്‍ഹിയില്‍ വച്ച് വന്‍തോതില്‍ അനുസ്മരണ സമ്മേളനം നടത്തി. മരിച്ചുപോയ ജഡ്ജിയോടുള്ള ആദരവ് പ്രകടിപ്പിക്കാനെന്ന വ്യാജേന, തങ്ങളുടെ കയ്യിലുള്ള 'വ്യാജ ആയുധക്കരാറിന്' നിക്ഷേപകര്‍ക്കിടയില്‍ നിയമപരമായ മുന്‍ഗണനയും ആധികാരികതയും നേടിയെടുക്കുകയായിരുന്നു ഈ സമ്മേളനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം.

കേരളത്തിലടക്കം നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഈ ആയുധക്കരാറിന്റെ പേരില്‍ കമ്പനി തട്ടിയെടുത്തത്.

English Summary

In a massive investment scam, a fraudulent firm named VPVV deceived investors by falsely claiming it had secured an ₹83,000-crore defense manufacturing contract from the U.S. Department of Defense under a non-existent "Indo-US Pacific Peace Treaty." To build international credibility and authenticate their fabricated court orders, the company extensively misused U.S. government names, symbols, and high-profile judicial figures, even going so far as to host a memorial service in New Delhi for the late U.S. Supreme Court Associate Justice Ruth Bader Ginsburg shortly after her death in October 2020. The multi-crore scam was eventually exposed when the Indian Embassy in the U.S. confirmed via a Right to Information (RTI) query that no such peace treaty existed, prompting defrauded investors to lodge an official complaint with the U.S. Embassy in India.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam