സിപിഐഎം റിപ്പോർട്ടിൽ നിർണായക തിരുത്തൽ; മൂന്ന് പ്രധാന തിരുത്തലുകൾ ഇവയാണ് 

JUNE 11, 2026, 1:52 AM

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഉയർത്തിയ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്താൻ സിപിഐഎം തീരുമാനിച്ചതായി റിപ്പോർട്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. നടപടിയുടെ സ്വഭാവം ചർച്ച ചെയ്ത് തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിലും പാർട്ടി വീഴ്ച സമ്മതിച്ചു. നേരത്തെ റിപ്പോർട്ടിൽ മയപ്പെട്ട വിമർശനമാണ് ഉണ്ടായിരുന്നതെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയർന്നത്. ഇതോടെയാണ് സ്ഥാനാർഥി നിർണയത്തിൽ പിഴവ് സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

തളിപ്പറമ്പ് മണ്ഡലത്തിൽ 73 അംഗങ്ങളിൽ 70 പേരും എതിർത്തിട്ടും പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതെങ്ങനെയെന്ന ചോദ്യം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനാർഥിത്വ നിർണയത്തിൽ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തൽ റിപ്പോർട്ടിൽ ചേർത്തത്.

vachakam
vachakam
vachakam

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പാർട്ടി ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതും സംസ്ഥാന കമ്മിറ്റിയിൽ വിമർശനവിധേയമായി. വെള്ളാപ്പള്ളിക്കെതിരെ പരസ്യമായി പ്രതികരിക്കേണ്ടതായിരുന്നുവെന്നും ആ വിഷയത്തിൽ പാർട്ടിക്ക് തെറ്റ് സംഭവിച്ചുവെന്നും പിന്നീട് റിപ്പോർട്ടിൽ ഉൾപ്പെടുത്തി.

ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ശക്തമായി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകാൻ തീരുമാനിച്ചത്.

പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ മയപ്പെട്ട സമീപനം സ്വീകരിച്ചതാണ് സെക്രട്ടേറിയറ്റ് റിപ്പോർട്ടിന്റെ പ്രധാന പോരായ്മയെന്ന വിമർശനവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. നിർണായക വിഷയങ്ങളിൽ കൂടുതൽ വ്യക്തവും ശക്തവുമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് അംഗങ്ങൾ മുന്നോട്ടുവച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam