തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റ വിവാദം; കളക്ടറോട് വീണ്ടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

APRIL 24, 2026, 5:45 AM

തിരുവനന്തപുരം: ജില്ലയിലെ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലം മാറ്റത്തിൽ ജില്ലാ കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. ഇതിനകം സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ പുതിയ നടപടി.

കളക്ടറുടെയും താലൂക്ക് തഹസിൽദാരുടെയും കീഴിൽ പ്രവർത്തിക്കുന്ന 71 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ കൂട്ടമായി സ്ഥലംമാറ്റിയത്. ഇത് ചട്ടലംഘനമാണോയെന്നതാണ് പ്രധാന പരിശോധന വിഷയം.

അതേസമയം, സ്ഥലംമാറ്റ ഉത്തരവിന് സാധൂകരണം തേടി ജില്ലാ കളക്ടർ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം നടപ്പാക്കിയ ഉത്തരവ് അംഗീകരിക്കണമെന്നാണ് കളക്ടറുടെ ആവശ്യം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam