പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയുമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചതായാണ് വിദ്യാർത്ഥിയുടെ ആരോപണം.
മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച വിദ്യാർത്ഥി, ക്ലാസ് മുറിയിൽ സംസാരിച്ചതിനാണ് അധ്യാപകൻ മുഖത്തടിച്ചതെന്ന് പറഞ്ഞു. ഇതാദ്യമായല്ല ഇത്തരത്തിലുള്ള പെരുമാറ്റമെന്നും, അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളോട് ക്രൂരമായി പെരുമാറാറുണ്ടെന്നും മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി ആരോപിച്ചു.
സംഭവത്തിൽ സ്കൂൾ അധികൃതർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. വിദ്യാർത്ഥിയുടെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
