ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തിയതായി പരാതി; മലപ്പുറത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസ്

MARCH 4, 2026, 1:37 AM

മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു എന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.കൊണ്ടോട്ടി ഒന്നാം മൈലിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. തൃശൂര്‍ ചാലക്കുടി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി.സ്ഥാപനത്തിനെതിരെ മുപ്പതോളം പരാതിക്കാരാണ് രംഗത്തെത്തിയത്.

7.45 ലക്ഷം രൂപ വാങ്ങി വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിച്ചെന്നാണ് തൃശൂര്‍ സ്വദേശിനി നല്‍കിയിരിക്കുന്ന പരാതി.ആദ്യം ഓസ്‌ട്രേലിയയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീടത് തായ്വാനിലേക്ക് മാറ്റിയെന്നും അവിടെ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു എന്നുമാണ് പരാതി. കുറഞ്ഞ കൂലിക്ക് കൃഷിയിടത്തിലും മറ്റുമാണ് ജോലി ലഭിച്ചതെന്നും കഷ്ടപ്പാടുള്ള ജോലിയാണ് ചെയ്യിച്ചിരുന്നതെന്നും നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.

ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്കുകേട്ട് വിദേശങ്ങളിലേക്ക് പോയവര്‍ വഞ്ചിതരായെന്ന് തിരിച്ചറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പരാതി നല്‍കിയത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam