ജെൻസി-ന്യൂജെൻ ടെക്‌നോളജി മിഷൻ പ്രഖ്യാപിച്ച് ബജറ്റ്; 50 കോടി രൂപ വകയിരുത്തൽ

JUNE 19, 2026, 12:42 AM

തിരുവനന്തപുരം: യുവതലമുറയുടെ സാങ്കേതിക കഴിവുകളും നവീന ആശയങ്ങളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ അറിവാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്നതിനായി ‘ജെൻസി ആൻഡ് ന്യൂജെൻ ടെക്‌നോളജി’ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനം. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

ഡിജിറ്റൽ യുഗത്തിൽ ജനിച്ച് വളർന്ന ജെൻസി തലമുറ ലോകത്തെ അതിവേഗം മാറ്റിമറിക്കുന്ന ശക്തികളിലൊന്നായി മാറുകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കാണുന്ന ഈ തലമുറ റോബോട്ടിക്സ്, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ മേഖലകളിലെ പുതുമകൾ അതിവേഗം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ധാർമികത, സ്വകാര്യത സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ ഹബ്ബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവും സംരംഭകത്വ ശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam