കോൺഗ്രസ് ആവശ്യപ്പെട്ടാൽ ദിയ രാജിവെക്കും; അവിശ്വാസ പ്രമേയത്തിന് കാത്തുനിൽക്കില്ലെന്ന് ബിനു പുളിക്കകണ്ടം

JUNE 10, 2026, 11:07 PM

കോട്ടയം: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് സ്വതന്ത്ര കൂട്ടായ്മ. കോൺഗ്രസ് നേതൃത്വത്തിന് തങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഭരണത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം വ്യക്തമാക്കി. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതുവരെ കാത്തുനിൽക്കില്ലെന്നും നേതൃത്വം ഒരു ഒറ്റവരി കത്ത് നൽകിയാൽ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ രാജിവെച്ചാൽ ഇടതുപക്ഷത്തിന് പിന്തുണ നൽകില്ലെന്നും, മൂന്ന് സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് നഗരസഭയിൽ പ്രത്യേക ബ്ലോക്ക് ആയി നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോൺഗ്രസ് നേതൃത്വം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഡിഎഫിൽ ഒരു കൗൺസിലർ മാത്രമാണ് തങ്ങളെ എതിർക്കുന്നതെന്നും ബിനു പുളിക്കകണ്ടം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് തുടക്കമായത്.

vachakam
vachakam
vachakam

യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗമായി ചെയർപേഴ്സൺ സ്ഥാനത്തെത്തിയ ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ തന്നെ പരാതി നൽകിയത് മുന്നണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് കാണാതായതെന്നും, കൗൺസിലറായ ബിജു മാത്യൂസ് ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയതിന് ശേഷമാണ് ഇവ നഷ്ടപ്പെട്ടതെന്നുമാണ് പരാതിയിലെ ആരോപണം.

എന്നാൽ നഗരസഭാ അധ്യക്ഷയുടെ ഈ പരാതി അടിസ്ഥാനരഹിതമാണെന്ന് കൗൺസിലർ ബിജു മാത്യൂസ് തള്ളിപ്പറഞ്ഞു. മുൻപ് പാലാ നഗരസഭയിൽ എയർപോഡ് മോഷണം പോയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ആരോപണവിധേയനായത് ബിനു പുളിക്കകണ്ടം ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam