കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

APRIL 29, 2026, 8:49 AM

തിരുവനന്തപുരം: കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ.യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. 

കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യുഡിഎഫിന് നേടാനാവുക. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിന്റെ വർദ്ധനവാണിത്. എൽഡിഎഫിന് കന്നിവോട്ടർമാരിൽ 13 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടാവുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് 20നും 29നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ നിന്നാവുമെന്നാണ് പ്രവചനം വിശദമാക്കുന്നത്. ​മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ മാത്രമാണ് എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുന്നേറ്റം നിലനിർത്തുന്നത്.

vachakam
vachakam
vachakam

ഭരണവിരുദ്ധ വികാരവും യുവാക്കൾക്കിടയിലെ സ്വാധീനക്കുറവും എൽഡിഎഫിന് വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാക്കിയതായി സർവ്വേ വ്യക്തമാക്കുന്നു.അതേസമയം, യുവ വോട്ടർമാരുടെ വലിയ തോതിലുള്ള പിന്തുണയാണ് യുഡിഎഫിനെ ഭരണത്തിലേക്ക് അടുപ്പിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam