കാറിന്റെ സർവീസ് വൈകിയതിൽ തർക്കം; ജീവനക്കാരന്റെ മൂക്ക് ഇടിച്ചു തകർത്ത് കാറുടമ 

JUNE 7, 2026, 9:40 PM

നാദാപുരം: കാറിന്റെ സർവീസ് വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ടയർ കടയിലെ ജീവനക്കാരനെ മർദിച്ചതായി പരാതി. സംഭവത്തിൽ ജീവനക്കാരന്റെ മൂക്ക് പൊട്ടിയതായി പൊലീസ് അറിയിച്ചു. കാറിന്റെ ഉടമ അനസ് ആണ് ജീവനക്കാരെ മർദിച്ചത്. 

സർവീസ് പൂർത്തിയാകാൻ വൈകിയതിനെച്ചൊല്ലി ഉപഭോക്താവും ജീവനക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് വിവരം. തുടർന്ന് തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയും ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ ചിറ്റാരിപറമ്പ് സ്വദേശി സൗരവിന്റെ മൂക്കിന്റെ പാലം ആണ് മർദ്ദനത്തിൽ തകർന്നത്. 

പരിക്കേറ്റ ജീവനക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടെ പരിശോധിച്ച് സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam