കൊച്ചി: ആഗോള അയ്യപ്പസംഗമത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയത് ടെൻഡറില്ലാതെയെന്ന് റിപ്പോർട്ട്.
സംഗമത്തിൻ്റെ ഉപകരാർ കൊടുത്തതിൻ്റെ ബില്ലുകൾ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ല.കലാപരിപാടികൾക്ക് എട്ടുലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിൻ്റെ വൗച്ചറുകൾ മാത്രമാണുള്ളതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
വേദിയുടെ അളവെടുപ്പിലും വിഐപികളുടെ ഭക്ഷണച്ചലവിലും പൊരുത്തക്കേടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ അടക്കം കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടായെന്ന് കാണിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. സർക്കാരിൻ്റെയോ ദേവസ്വം ബോർഡിൻ്റെയോ ഫണ്ട് പരിപാടിക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്