തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേയ്ക്ക് വൻ വിദേശനിക്ഷേപം. മെഡിറ്ററേറിയൻ ഷിപ്പിംഗ് കമ്പനി എംഎസ്‍സിയാണ് നിക്ഷേപവുമായി എത്തിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‍സി സ്വന്തമാക്കും.
എംഎസ്‍സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിൽ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തും.
അദാനി പോർട്ടും എംഎസ്‌സിയും കൈകോർക്കുന്നതോടെ തുറമുഖത്തിൻ്റെ 49% ഓഹരി യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‌സി) സ്വന്തമാക്കും. 2.85 ബില്യൺ യുഎസ് ഡോളർ ആണ് ആകെ ഇടപാട് മൂല്യമായി കണക്കാക്കുന്നത്.
അതേസമയം, വൻ നിക്ഷേപം നടത്തുന്നതോടെ തുറമുഖത്തിന്‍റെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‍സി നടത്തുന്നത്. തുറമുഖ വളർച്ചയിൽ കുതിച്ചു ചാട്ടമെന്ന് അദാനി പ്രതികരിച്ചു.
The single largest foreign private investment in Indian port infrastructure.
APSEZ and MSC Group have entered into a definitive agreement under which MSC's terminal arm TiL will invest in a 49% share in Vizhinjam Port in a total deal value of USD 2.85bn.
TiL will invest USD… pic.twitter.com/fyBDUFKT5a— Adani Group (@AdaniOnline) June 30, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
