വാലന്റൈൻസ് ഡേയിൽ പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ കുത്തി വീഴ്ത്തി ആസിഡ് ഒഴിച്ച് യുവാവ് 

FEBRUARY 14, 2025, 2:02 AM

ഹൈദരാബാദ്: ഇന്ന് വാലന്റൈൻസ് ഡേ ആൺ. എന്നാൽ വളരെ വേദനയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ദിനത്തിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. 

ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ​ഗൗതമിയെയാണ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ​ഗൗതമി.

ഏപ്രിൽ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ​ഗൗതമി. എന്നാൽ നിരന്തരം ​ഗൗതമിയെ ​ഗണേഷ് പിന്തുടർന്നു. ഗണേഷിന്റെ പ്രണയം ​ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. ഇത് ​ഗണേഷിനെ പ്രകോപിപ്പിച്ചു. വാലന്റൈൻസ് ദിനത്തിലും ​ഗണേഷ് വീണ്ടും തന്റെ പ്രണയം ​ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ​​ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഇതോടെ ആണ് ഗൗതമിയുടെ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി പ്രതി ​ഗൗതമിയുടെ വീട്ടിലെത്തി ​ഗൗതമിയെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തത്. ​ഗുരുതര പരിക്കേറ്റ ​ഗൗതമി നിലവിൽ ചികിത്സയിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam