കണ്ണൂര്‍: കുടുംബകോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. വാദം നടക്കുന്നതിനിടെയാണ് ചേംബറില്‍ മേശയ്ക്കു കീഴിലാണ് പാമ്പിനെ കണ്ടത്.
ശനിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ജഡ്ജി ചേംബറില്‍ ഉണ്ടായിരുന്നില്ല.
ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്‍ഡ് ആണ് മേശയ്ക്കടിയില്‍ മൂര്‍ഖനെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂര്‍ഖനെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്