ശ്രീനഗര്‍: ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറിലെ കേരി ബട്ടല്‍ മേഖലയില്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ സ്നൈപ്പര്‍ ആക്രമണത്തില്‍ കരസേനയിലെ ഒരു സൈനികന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ആറരയോടെയാണ് സ്നൈപ്പര്‍ ആക്രമണം നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
സൈനികന്റെ തോളിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ചികില്‍സ നല്‍കുന്നതിനായി അഖ്നൂരിലെ ഗാരിസണ്‍ ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണരേഖയുടെ മറുവശത്തുള്ള പാകിസ്ഥാന്‍ പ്രദേശത്തെ കാടുകളില്‍ നിന്നാണ് സ്നൈപ്പര്‍ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള ക്യാപ്റ്റന്‍ കരംജിത് സിംഗ് ബക്ഷിയും ജമ്മുവിലെ സാംബയിലെ ഉട്ടര്‍ബെഹാനിയിലെ നായിക് മുകേഷ് സിംഗ് മാന്‍ഹാസും കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂഞ്ച് സെക്ടറിലെ ആക്രമണത്തിന് തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാന് കനത്ത നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള ലോഞ്ച് പാഡുകളില്‍ നൂറോളം ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സുരക്ഷാ സേനയെ അറിയിച്ചതായാണ് വിവരം. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ഈ ഭീകരരെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള വിവിധ ലോഞ്ച് പാഡുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ ഒരിടവേളയ്ക്ക് ശേഷം ആക്രമണം ശക്തമായത് നുഴഞ്ഞുകയറ്റ സൂചന നല്‍കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്