ജല്ഡന: മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിര്‍മലിനെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലാസൂരിനടുത്തുള്ള ഫാമില്‍ നിന്നായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഫെബ്രുവരി ആറ് മുതല്‍ കാണാനില്ലായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ മോണിക്ക ജല്‍നയില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഫെബ്രുവരി ആറിന് ജോലിക്ക് പോയ മോണിക്ക തിരികെ എത്താത്തതിനെ തുടര്‍ന്ന് അമ്മ കാഡിം, ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോണിക്ക, ശൈഖിനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഫെബ്രുവരി ആറിന് മോണിക്ക റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നതായും ഇവിടെവെച്ച് ശൈഖുമായി യുവതി കൂടിക്കാഴ്ച നടത്തിയതായും പൊലീസ് കണ്ടെത്തി.
വിശദമായ ചോദ്യം ചെയ്യലില്‍ ലാസൂരിനടുത്ത ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി ശൈഖ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലാസൂരിനടുത്തുള്ള ഫാമിലെത്തി പരിശോധന നടത്തി. ഇതിനിടെ കുഴിച്ചിട്ട നിലയില്‍ മോണിക്കയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്