ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ പരോക്ഷമായി നിരസിച്ചു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഉഭയകക്ഷി സമീപനത്തിനുള്ള പ്രതിബദ്ധത ഇന്ത്യ ആവര്‍ത്തിച്ച് ഉറപ്പിച്ചു.
''ഞങ്ങളുടെ അയല്‍ക്കാരുമായി ഞങ്ങള്‍ക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും, ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ എല്ലായ്‌പ്പോഴും ഉഭയകക്ഷി സമീപനമാണ് സ്വീകരിക്കുന്നത്,'' പ്രധാനമന്ത്രി മോദിയുടെ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് ട്രംപ് സഹായം വാഗ്ദാനം ചെയ്തത്. ''ഞാന്‍ ഇന്ത്യയെ നോക്കുന്നു, അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ ഞാന്‍ കാണുന്നു, അത് വളരെ മോശമാണ്, അവ തുടരുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍, സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് അവസാനിപ്പിക്കണം,'' ട്രംപ് പറഞ്ഞു.
മുന്‍പത്തെ ടേമില്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനം വിവാദമായിരുന്നു. പ്രധാനമന്ത്രി മോദി ഇപ്രകാരം ആവശ്യപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പാകിസ്ഥാനുമായുള്ള വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്