റിയാലിറ്റി ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ യുട്യൂബർ റൺവീർ അലാബാദിയ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. തനിക്കെതിരെ സമർപ്പിച്ച ഒന്നിലധികം പ്രഥമ വിവര റിപ്പോർട്ടുകൾക്കെതിരെ (എഫ്ഐആർ) ആണ് അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
അതേസമയം ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അലാബാദിയയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച 30 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ടോക് ഷോയിൽ പങ്കെടുത്ത മലയാളി വിദ്യാർഥിനിയോട് കേരളീയരുടെ സാക്ഷരതയെക്കുറിച്ച് മോശമായി സംസാരിച്ച വിധികർത്താവ് ജസ്പ്രീത് സിങ്ങിന്റെ പരാമർശവും വലിയ വിവാദമായിരുന്നു. മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്‌ഷോയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് അലാബാദിയയ്ക്കെതിരെ പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്