ന്യൂഡെല്‍ഹി: ഡെല്‍ഹി മുന്‍ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദര്‍ ജെയിനിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 218 പ്രകാരമാണ് 60 കാരനായ ജെയിനെതിരെ പ്രോസിക്ൂഷന്‍ അനുമതി തേടിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കിയത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജെയ്നെതിരെ കേസെടുത്തിരുന്നു. 2022 മെയ് മാസത്തില്‍ ഡെല്‍ഹി മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടു. നിലവില്‍ ജാമ്യത്തിലിറങ്ങിയ ജെയ്നെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് കൈവശം വെച്ചതായി ആരോപിച്ച് ജെയിനും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ 2017 ഓഗസ്റ്റില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.
2018 ഡിസംബറില്‍, സിബിഐ ഒരു കുറ്റപത്രം സമര്‍പ്പിച്ചു. കണക്കില്ലാത്ത 1.47 കോടി രൂപ ജെയിനിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തെന്നും 2015-17 കാലയളവില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപിത വരുമാന സ്രോതസ്സുകളേക്കാള്‍ 217 ശതമാനം കൂടുതലാണിതെന്നും സിബിഐ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്