ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവ് എം.സി. ഖമറുദ്ധീനെ വീണ്ടും അറസ്റ്റ് ചെയ്തു. ചിത്താരി സ്വദേശികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇരുവരും സഹോദരിമാരാണ്. നിക്ഷേപമായി ഇരുവരിൽ നിന്നും 37 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി ഖമറുദ്ദീനെ റിമാൻഡ് ചെയ്തു.
ഫാഷൻ ഗോൾഡിന്റെ കീഴിലുള്ള നാല് ജ്വല്ലറികളുടെ പേരിൽ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 700 ലധികം പേരിൽ നിന്നായി 150 കോടി രൂപയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്.
200 ലധികം കേസുകളാണ് നിലവിലുള്ളത്. 15 കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസുകളുടെ എണ്ണം 60 ആയി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്