കൊല്ലം: കൊല്ലം കുരീപ്പുഴയിൽ 11 വയസുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയാണ് മരിച്ചത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.
അതേസമയം സംഭവം ആത്മഹത്യയെന്നാണ് അഞ്ചാലുംമൂട് പൊലീസിൻ്റെ നിഗമനം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ വഴക്കു പറഞ്ഞെന്നാണ് അതിൽ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. മരണത്തിൻ്റെ കാരണം പൊലീസ് പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്