ന്യൂഡൽഹി :ജോലി സംബന്ധമായ കാരണങ്ങളാൽ ഒരു തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരനെ ശാസിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി.
ഐപിസി സെക്ഷൻ 504 പ്രകാരം സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള' മനഃപൂർവമായ അപമാനമായി ഇതിനെ കണക്കാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഈ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ശാസന ജോലിസ്ഥലത്തെ അച്ചടക്കവും ചുമതലകളുടെ നിർവഹണവുമായി ബന്ധപ്പെട്ടായിരിക്കണം.
തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരുടെ ജോലിയിലെ പ്രകടനത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിൽ അത് തെറ്റായ മാതൃക സൃഷ്ടിക്കും.
ജീവനക്കാരിയെ ശാസിച്ചതിന് സെക്കന്തരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഇന്റലക്ച്വൽ ഡിസെബിലിറ്റീസ് ഡയറക്ടർക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്