ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുക്കുന്നതായി റിപ്പോർട്ട്. കെജ്രിവാളിന്‍റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
കെജ്‌രിവാളിൻ്റെ വസതിയായ 6 ഫ്ലാഗ്സ്റ്റാഫ് ബംഗ്ലാവ് നവീകരിക്കുന്നതിലും ആഡംബര കൂട്ടിച്ചേർക്കലിലും നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ആണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ആവശ്യം. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്തയുടെ പരാതിയിൽ അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക മുഖ്യമന്ത്രി വസതിയെക്കുറിച്ച് സി.പി.ഡബ്ല്യു.ഡി വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഫെബ്രുവരി 13 ന് സി.വി.സി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്