പോക്‌സോ അതിജീവിതര്‍ പ്രതിയെ വിവാഹം ചെയ്താല്‍ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യും? പരിശോധിക്കാന്‍ സുപ്രീം കോടതി

FEBRUARY 14, 2025, 8:52 PM

ന്യൂഡല്‍ഹി: പോക്‌സോക്കേസിലെ അതിജീവിതരായ പെണ്‍കുട്ടികള്‍ പ്രതിയെ പിന്നീട് വിവാഹം ചെയ്യുന്ന സാഹചര്യത്തില്‍ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ പലപ്പോഴും കോടതികള്‍ക്ക് പ്രയാസമാകുന്നുണ്ടെന്ന് ജസ്റ്റിസ് എ.എസ് ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തങ്ങളുടെ അധികാരത്തിന് വലിയ പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദേശവും ആരാഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം പുലര്‍ത്തിയ പ്രതിക്ക് വിചാരണക്കോടതി വിധിച്ച 20 വര്‍ഷം തടവ് റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയില്‍ നിന്ന് ഉടലെടുത്ത കേസാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam