ശ്രീനഗര്‍: ഭീകരവാദ ബന്ധത്തിന്റെ പേരില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഇതോടെ, 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 69 ആയി.
കോണ്‍സ്റ്റബിള്‍ ഫിര്‍ദൗസ് അഹമ്മദ് ഭട്ട്, സര്‍ക്കാര്‍ അധ്യാപകന്‍ മുഹമ്മദ് അഷ്റഫ് ഭട്ട്, ജമ്മു കശ്മീര്‍ വനം വകുപ്പിലെ ഓര്‍ഡര്‍ലി നിസാര്‍ അഹമ്മദ് ഖാന്‍ എന്നിവരെയാണ് ശനിയാഴ്ച ഗവര്‍ണര്‍ സര്‍വീസില്‍ നിന്ന് നീക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും തീവ്രവാദ ബന്ധങ്ങളിലും പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം സിന്‍ഹ അവസാനിപ്പിച്ചിരുന്നു. ഒക്ടോബറില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ പിരിച്ചുവിടലാണിത്.
കോണ്‍സ്റ്റബിള്‍ ഫിര്‍ദൗസ് അഹമ്മദ് ഭട്ട് 2024 മെയ് മാസത്തില്‍ അറസ്റ്റിലായിരുന്നു. ഭീകരാക്രമണക്കേസ് നേരിടുന്ന ഭട്ട് ഇപ്പോള്‍ കോട് ഭല്‍വാള്‍ ജയിലിലാണ്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കായാണ് ഭട്ട് പ്രവര്‍ത്തിച്ചിരുന്നത്. പൊലീസുകാരെയും വിനോദസഞ്ചാരികളെയും ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ ഭീകരരെ അയച്ചിരുന്നത് ഫിര്‍ദൗസ് അഹമ്മദ് ഭട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിലെ ഓര്‍ഡര്‍ലി നിസാര്‍ അഹമ്മദ് ഖാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീനു വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അധ്യാപകനായിരുന്ന മുഹമ്മദ് അഷ്റഫ് ഭട്ട് ലഷ്‌കര്‍-ഇ-തോയ്ബക്ക് വേണ്ടിയാണ് രഹസ്യമായി പ്രവര്‍ത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്