പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിശാന്ത് കുമാര്‍ 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നളന്ദയിലെ ഹർനൗട്ട് സീറ്റിൽ നിന്ന് മത്സരിക്കുമെന്നുമുള്ള ഊഹാപോഹങ്ങൾക്കിടെ നിശാന്തിനെതിരെ പോസ്റ്ററുമായി കോൺഗ്രസ്.
ജെഡിയു, ആർജെഡി, ബിജെപി എന്നിവയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ബിർ ചന്ദ് പട്ടേൽ റോഡ് ഏരിയയിലാണ് പോസ്റ്ററുകൾ പതിച്ചത്.
പ്രാദേശിക നേതാവിന്‍റെ ചിത്രത്തിനൊപ്പം നിശാന്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് 'രാജാവിന്‍റെ മകൻ രാജാവാകില്ല' എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ കോൺഗ്രസ് നേതാവ് രവി ഗോൾഡൻ കുമാർ ഹർനൗട്ടിലെ സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.
1985ൽ നിതീഷ് കുമാര്‍ തന്‍റെ നിയമസഭാ കരിയര്‍ ആരംഭിച്ച മണ്ഡലമാണ് ഹര്‍നൗട്ട്.
നിശാന്ത് കുമാറിൻ്റെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ സാധ്യതയെക്കുറിച്ച് പാർട്ടി നേതാക്കൾ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഹോളിക്ക് ശേഷം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ചേരുമെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്