ന്യൂഡല്‍ഹി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനത്തെക്കുറിച്ചും ശശി തരൂർ എം.പി. നടത്തിയ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് പാർട്ടി വക്താവ് ജയറാം രമേഷ് പറഞ്ഞു. ഏത് വിഷയത്തിലും പാർട്ടിയുടെ അഭിപ്രായത്തിനാണ് മുൻതൂക്കമെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
പാർട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പരാമർശിച്ചുകൊണ്ടാണ് ജയറാം രമേശിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. "നമ്മുടെ രാജ്യത്ത് സമ്ബൂർണ അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായം പ്രകടിപ്പിച്ചതിന് ശേഷമുള്ള സ്വാതന്ത്ര്യവും നല്‍കുന്ന ഒരേയൊരു രാഷ്ട്രീയപാർട്ടിയാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്.
പാർട്ടി അംഗങ്ങള്‍ പലപ്പോഴും പല വിഷയങ്ങളില്‍ പറയുന്ന അവരുടെ നിരീക്ഷണങ്ങള്‍ അവരുടേത് മാത്രമാണ്. അത് പാർട്ടിയുടെ അഭിപ്രായമല്ല." ഈ സാഹചര്യത്തില്‍ ഇതാണ് പാർട്ടിയുടെ നിലപാട് അദ്ദേഹം പറഞ്ഞു.
തരൂരിന്റെ നിലപാടിനോട് കോണ്‍ഗ്രസ് പാർട്ടി യോജിക്കുന്നില്ല എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് പാർട്ടി വക്താവ് ഈ നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്