ഡൽഹി: യുഎസിൽ നിന്നും 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് വിമാനങ്ങൾ പുറപ്പെട്ടു.
ആദ്യ വിമാനം രാത്രി 10 മണിക്ക് അമൃത്സറിൽ ഇറങ്ങും. ഇത്തവണയും യുഎസ് സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. പഞ്ചാബിൽ നിന്നുള്ള 67 പേരെയും ഹരിയാനയിൽ നിന്നുള്ള 33 പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം. ഫെബ്രുവരി 15 നും 16 നും രണ്ട് വിമാനങ്ങൾ ഇന്ത്യയിലെത്തും. തിരിച്ചയയ്ക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പഞ്ചാബ് സ്വദേശികളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബിൽ നിന്നുള്ള 67 പേരും, ഹരിയാനയിൽ നിന്നുള്ള 33 പേരും, ഗുജറാത്തിൽ നിന്നുള്ള 8 പേരും, ഉത്തർപ്രദേശിൽ നിന്നുള്ള 3 പേരും, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാൻ 2, ഹിമാചൽ പ്രദേശ് 1, ജമ്മുകശ്മീർ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെക്സിക്കോ അടക്കമുള്ള പാതകളിലൂടെ അമേരിക്കയിലെത്തിയവരാണ് തിരിച്ചയക്കപ്പെടുന്നത്. അമൃത്സറിലേക്ക് എത്തുന്ന രണ്ടാമത്തെ വിമാനം ആകും ഇത്.നേരത്തെ ഫ്രെബ്രുവരി 5നാണ് യുഎസ് സൈനിക വിമാനത്തിൽ 104 ഇന്ത്യക്കാരെ തിരികെ എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്