ഭോപ്പാൽ: രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ നിന്നും അമോണിയ വാതകം ചോർന്നതായി റിപ്പോർട്ട്. ഇത് ശ്വസിച്ച നിരവധി പേർ ആശുപത്രിയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. സിംലിയയിലെ ചമ്പൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ എന്ന ഫാക്ടറിയിലാണ് ചോർച്ച ഉണ്ടായത്.
ഫാക്ടറിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആരുടെയും നില ഗുരുതരമല്ല.
അതേസമയം ചോർച്ച സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്