ന്യൂഡല്‍ഹി: യു.പി സ്വദേശി പാകിസ്ഥാനില്‍ അറസ്റ്റില്‍. സംഭാല്‍ ദീപ്‌സരായ് പ്രദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് ഉസ്മാനാണ് അറസ്റ്റിലായത്. ഇത് സംബന്ധിച്ച് അറിയിപ്പ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മുഹമ്മദ് ഉസ്മാന്‍ പാകിസ്ഥാനില്‍ എത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
വിദേശകാര്യമന്ത്രാലയം സംഭാല്‍ പൊലീസിനില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024 ലാണ് മുഹമ്മദ് ഉസ്മാനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ ലാഹോര്‍ ജയിലിലാണ് ഇയാള്‍. മാസങ്ങള്‍ക്ക് മുന്‍പ് മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് കലാപം നടന്ന പ്രദേശമാണ് ദീപ്‌സരായ്. ഇവിടെ നിന്നും നിരവധി യുവാക്കളെ കാണാതായിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും നിരോധിത ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2019 ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് യു.എസ് സൈന്യം കൊലപ്പെടുത്തിയ അല്‍ഖ്വയ്ദ നേതാവ് മൗലാന അസിം ഉമര്‍ ദീപ്‌സരായ് സ്വദേശിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്