തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐ പിടിയിൽ.
എഎസ്ഐ ഷഫീർ ബാബുവാണ് പിടിയിലായത്. ഇയാളും മൂന്ന് പേരും ചേർന്ന് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപയാണ് തട്ടിയത്.
ബെംഗളൂരു പൊലീസ് കേരളത്തിലെത്തിയാണ് എഎസ്ഐ ഷഫീർ ബാബു ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്