തിരഞ്ഞെടുപ്പ് ദിവസം അശാസ്ത്രീയ റെയ്ഡ്; സിബിഐയ്‌ക്കെതിരെ തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

APRIL 27, 2024, 3:26 PM

കൊല്‍ക്കത്ത: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനും (എന്‍എസ്ജി) എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26 ന് സംസ്ഥാനത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സിബിഐ അശാസ്ത്രീയമായ റെയ്ഡുകള്‍ നടത്തിയെന്ന് മമത ബാനര്‍ജി ആരോപിച്ചു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (എഐടിസി) പ്രതിച്ഛായ തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അശാസ്ത്രീയമായ റെയ്ഡ് നടത്തിയതിന് സിബിഐയ്ക്കെതിരെ പരാതി നല്‍കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ആയുധങ്ങള്‍ തിരച്ചിലിനിടയില്‍ ശരിക്കും കണ്ടെടുത്തതാണോ അതോ സിബിഐ/എന്‍എസ്ജി രഹസ്യമായി സ്ഥാപിച്ചതാണോ എന്ന് കൃത്യമായി അറിയാന്‍ ഒരു മാര്‍ഗവുമില്ലെന്ന് പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam