മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിലെ പക; മകളെ കുത്തിക്കൊലപ്പെടുത്തി അമ്മയുടെ മുൻ കാമുകൻ

MAY 9, 2024, 2:57 PM

ഡല്‍ഹി: അമ്മയുടെ മുൻ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിലെ പക ആണ് ഈ ക്രൂരതയ്ക്ക് കാരണമായത് എന്നാണ് പോലീസ് പറയുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം ഉണ്ടായത്.

18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിനും ആക്രമണത്തില്‍ പരിക്കേറ്റു. ബോബി എന്ന യുവാവാണ് ആക്രമണം നടത്തിയത്. അർബുദ രോഗിയായ അമ്മ ചമ്ബാ ദേവിയെ പരിചരിക്കാനാണ് ജ്യോതിയും ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ലളിതേഷും ഇവിടെയെത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ജ്യോതി കുത്തേറ്റ് മരിച്ചത്. ഭർത്താവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. 

ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ചമ്ബാ ദേവിയുമായി പ്രണയത്തിലായിരുന്നു ബോബി. ഇതിനിടെ ചമ്ബാ ദേവി അജയ് എന്നയാളുമായി പ്രണയത്തിലായി. ഇതറിഞ്ഞ ബോബി അജയിനെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ആണ് ചമ്ബാ ദേവിയുടെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam