ദില്ലി: ദില്ലി ഹൈക്കോടതിയിലെ വെർച്വൽ വിചാരണയ്ക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ. നിരവധി തവണയാണ് സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്.ബുധനാഴ്ചയാണ് സംഭവം നടന്നത്.
ചീഫ് ജസ്റ്റിസിന് മുന്നിലാണ് അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. വിചാരണ പുരോഗമിക്കുന്നതിനിടെ സ്ക്രീനിൽ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയും നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം തെളിയുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഓൺലൈൻ ലിങ്ക് കോടതി അധികൃതർ വിച്ഛേദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതി നടപടികൾ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും കാണാനായി വെർച്വൽ ലിങ്കുകൾ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്നാണ് സംശയിക്കുന്നത്.
കോടതിയുടെ ഐടി വിഭാഗവും സൈബർ സെല്ലും വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്.സുപ്രധാനമായ നിയമനടപടികൾ നടക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം സൈബർ ആക്രമണങ്ങളെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
