അംബേദ്കറിന്റെ ചിത്രം ഉയർത്തി പിടിച്ച് അഭിജിത് ദീപ്കെ;  സിജെപിയുടെ പ്രതിഷേധത്തിന് അനുമതി

JUNE 5, 2026, 11:14 PM

ഡൽഹി: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് പൊലീസ് അനുമതി.

പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ യുഎസിൽ നിന്നും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ വിമാനത്താവളത്തിനുള്ളിൽ വച്ച് തന്നെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുനിർത്തി വിവരങ്ങൾ ശേഖരിച്ചു.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിജിത് ദീപ്കെ, തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ജന്തർമന്തറിലെ പ്രതിഷേധ വേദിയിൽ കാണാമെന്ന് വ്യക്തമാക്കി. അംബേദ്കറിന്റെ ചിത്രം ഉയർത്തി കാട്ടിയാണ് അഭിജിത് ദീപ്കെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.

vachakam
vachakam
vachakam

10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ദില്ലിയിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തർമന്തറിൽ പ്രവർത്തകർ എത്തി. പൊലീസ് പ്രവർത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam