തൃഷക്കെതിരായ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

AUGUST 4, 2026, 6:03 AM

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. 

കേസില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ പൊലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുൻകൂർ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു.

എന്നാല്‍, കേസിലെ സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ച് ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കാൻ നിർദേശിക്കുന്നതായി ജസ്റ്റിസ് ജി.കെ ഇളന്തിരയ്യൻ വ്യക്തമാക്കി.ഉദയനിധി സ്റ്റാലിന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

vachakam
vachakam
vachakam

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ വിവാദപരാമര്‍ശം നടത്തിയത്. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അണികള്‍ തൃഷയുടെ പേര് വിളിച്ച് പറഞ്ഞപ്പോഴാണ് ഉദയനിധി വിവാദ പരാമര്‍ശം നടത്തിയത്. പിന്നീട് കാവേരി പ്രശ്നത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ഉദയനിധി തിരുത്തുകയും ചെയ്തിരുന്നു. എങ്കിലും യുവനേതാവിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam