ഇന്ത്യയുടെ ആക്രമണത്തില്‍ പാക് വ്യോമതാവളത്തിന് വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചു; വെളിപ്പെടുത്തി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍

MAY 26, 2025, 9:38 PM

ന്യൂഡല്‍ഹി: ഈ മാസം പാകിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം ആദ്യം കരുതിയതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരിക്കാമെന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് ഗവേഷകനായ ഡാമിയന്‍ സൈമണ്‍ പങ്കിട്ട ചിത്രങ്ങള്‍, റാവല്‍പിണ്ടി ആസ്ഥാനമായുള്ള വ്യോമതാവളത്തിലെ ഒരു പ്രധാന ഓപ്പറേഷന്‍ കോംപ്ലക്‌സ് പൂര്‍ണ്ണമായും തകര്‍ത്തതായി വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ട ഈ മേഖല പാകിസ്ഥാനിലെ ഏറ്റവും സെന്‍സിറ്റീവ് സൈനിക, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നാശനഷ്ടങ്ങളുടെ വ്യാപ്തി മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാള്‍ വിപുലമാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ഇന്ത്യന്‍ ആക്രമണത്തിന്റെ തന്ത്രപരമായ ആഘാതത്തെക്കുറിച്ച് സൂചന നല്‍കുന്നു.

എന്തുകൊണ്ട് ഇത് പ്രധാനം

നൂര്‍ ഖാന്‍ വ്യോമതാവളം പാകിസ്ഥാന്റെ ഏറ്റവും തന്ത്രപരമായി പ്രധാനപ്പെട്ട സംവിധാനങ്ങളില്‍ ഒന്നാണ്. യാത്രാ വിമാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന മേഖലയാണ്. കൂടാതെ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷനില്‍ നിന്നും പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്ത് നിന്നും വെറും മൈലുകള്‍ മാത്രം അകലെയാണ്. തന്ത്രപ്രധാന സ്ഥാനങ്ങളുമായുള്ള അതിന്റെ സാമീപ്യം പാകിസ്ഥാന്റെ സൈനിക ആവാസവ്യവസ്ഥയില്‍ വ്യോമതാവളത്തിന് അമിത പ്രാധാന്യം നല്‍കുന്നു. ഒരു ഓപ്പറേഷന്‍ സെന്റര്‍ മുഴുവനായും പൊളിച്ചുമാറ്റുക എന്നതിനര്‍ത്ഥം, ആക്രമണം പാകിസ്ഥാന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളിലെ ഒരു നിര്‍ണായക കേന്ദ്രത്തിലേക്ക് മുഴുവനായും കടന്നുകയറി എന്നാണ്.

വിവരങ്ങള്‍ ഇങ്ങനെ

മെയ് 10-ന് ആക്രമണം നടന്ന സ്ഥലത്തിന് സമീപമുള്ള 7,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കോംപ്ലക്‌സ് പൊളിച്ചുമാറ്റിയതായി കാണിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ സൈമണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മുമ്പത്തെ ചിത്രങ്ങള്‍ രണ്ട് പ്രത്യേക സൈനിക ട്രക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍ സൗകര്യം പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയത് ശക്തമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചു എന്നതിന്റെ തെളിവാണ്.  

ഘടനാപരവും വ്യവസ്ഥാപിതവും ശക്തവുമായ നാശനഷ്ടങ്ങള്‍ കാരണം, സമുച്ചയം പൊളിക്കാനുള്ള തീരുമാനം പുനരുദ്ധാരണം 'സാമ്പത്തികമായി ലാഭകരമല്ല അല്ലെങ്കില്‍ പ്രായോഗികമല്ല' എന്ന് സൂചിപ്പിക്കുന്നുവെന്ന് സൈമണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സ്‌ഫോടന മേഖലയുമായുള്ള അതിന്റെ സാമീപ്യം വയറിംഗ്, ആന്തരിക സംവിധാനങ്ങള്‍, കെട്ടിടത്തിന്റെ ഭൗതിക സമഗ്രത തുടങ്ങിയ അവശ്യ ഘടകങ്ങളെ ബാധിച്ചിരിക്കാം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍

ഏപ്രില്‍ 22 ന് കാശ്മീര്‍ പട്ടണമായ പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തിന് ശേഷം ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ഇന്ത്യ നടത്തിയ പ്രതികാര നടപടികളുടെ ഭാഗമായിരുന്നു നൂര്‍ ഖാനെതിരെയുള്ള ആക്രമണം. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ ഇന്ത്യയില്‍ നടത്തിയ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഈ മേഖലയിലെ ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നായിരുന്നു പഹല്‍ഹാമിലേത്.

ജനങ്ങള്‍ എന്താണ് പറയുന്നത്

ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീരിലെ ഇന്ത്യന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു. നമ്മുടെ സൈനികര്‍ക്ക് ഏത് വെല്ലുവിളിയോടും പ്രതികരിക്കാനും നമ്മുടെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനും ഭീഷണി ഇല്ലാതാക്കാനും കഴിയുമെന്നാമ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.  

എന്നാല്‍ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പാകിസ്ഥാന്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്, ഇന്ത്യയുടെ ഈ നഗ്‌നമായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ മാനസികാവസ്ഥയിലെ ഭ്രാന്തിനെ പ്രതിഫലിപ്പിക്കുന്നു എന്നാണ്.

എന്താണ് അടുത്തത്

വ്യാപകമായ നാശനഷ്ടങ്ങളുടെ പുതിയ തെളിവുകള്‍ പാകിസ്ഥാനെ അവരുടെ വ്യോമതാവളത്തിന്റെ പ്രതിരോധശേഷി പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചേക്കാം. കൂടാതെ വ്യാപന നിയന്ത്രണത്തെയും തന്ത്രപരമായ പ്രതിരോധത്തെയും കുറിച്ചുള്ള വിശാലമായ പ്രാദേശിക ആശങ്കകള്‍ക്ക് ഇത് കാരണമായേക്കാമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam