അഹമ്മദാബാദ്: ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടിയല്ലെന്നും ഇന്ത്യക്കാരുടെ മൂല്യങ്ങളുടെയും വികാരങ്ങളുടെയും പ്രകടനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ട്, ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പ്രതീക്ഷ യാഥാര്‍ത്ഥ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ആരെങ്കിലും നമ്മുടെ സഹോദരിമാരുടെ മൂര്‍ദ്ധാവിലെ സിന്ദൂരം നീക്കം ചെയ്താല്‍ അവരും ഭൂമിയില്‍ നിന്ന് മായിക്കപ്പെടുമെന്നത് ഉറപ്പാണ്. ഭീകരത പടര്‍ത്തുന്നവര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല മോദിയെ നേരിടുക എന്നത് എത്ര പ്രയാസകരമാണെന്ന്', രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ദഹോദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ ചെയ്തിക്ക് ശേഷം ഇന്ത്യക്ക് നിശബ്ദമായി ഇരിക്കാന്‍ കഴിയുമോ? മോദിക്ക് നിശബ്ദമായി ഇരിക്കാന്‍ കഴിയുമോ?... ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സൈനിക നടപടി മാത്രമല്ല, അത് ഇന്ത്യക്കാരുടെ മൂല്യങ്ങളുടെയും വികാരങ്ങളുടെയും പ്രകടനമാണ്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിഭജനത്തിന് ശേഷം പാകിസ്ഥാന്‍ ജനിച്ചത് മുതല്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധയെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യയില്‍ നാം ദാരിദ്ര്യം ഇല്ലാതാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വികസിനത ഭാരതം ആകാന്‍, നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കിക്കൊണ്ട് സാമ്പത്തികമായി വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്