ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്‍ അടക്കം 23 പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുന്റെ പഴ്സനൽ മാനേജർ, സ്റ്റാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയും അശ്രദ്ധയുമാണു വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്.
അല്ലു അർജുനെ 11ാം പ്രതിയാക്കിയാണ് കുറ്റപത്രം. സംഭവം നടന്ന് ഒരുവർഷത്തിന് ശേഷമാണു നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒമ്പത് കോടതിയിൽ ചിക്കടപ്പള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം. അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്റർ മാനേജ്മെന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്.
2024 ഡിസംബർ നാലാം തീയതി രാത്രി 11 മണിക്ക് നടന്ന 'പുഷ്പ-2' പ്രീമിയർ ഷോയ്ക്കിടെയായിരുന്നു ദിൽസുഖ്‌നഗറിലെ തിയറ്ററിൽ അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
