നാറ്റോയുടെ റീആർം പദ്ധതിയിൽ ചേരാൻ കാനഡ 

MAY 28, 2025, 9:26 PM

ഒട്ടാവ: ജൂലൈ 1 ഓടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള യൂറോപ്യൻ പദ്ധതിയിൽ കാനഡ അംഗമാകണമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയായ റീആർം യൂറോപ്പിൽ കാനഡ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാർണി പറഞ്ഞു.

പ്രതിരോധത്തിനായുള്ള മൂലധന ചെലവിന്റെ ഓരോ (കനേഡിയൻ) ഡോളറിന്റെയും എഴുപത്തിയഞ്ച് സെന്റ് അമേരിക്കയ്ക്കാണ് പോകുന്നത്. അത് ബുദ്ധിപരമല്ലെന്നും കാർണി പറഞ്ഞു.

vachakam
vachakam
vachakam

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെത്തുടർന്ന് യുഎസുമായുള്ള പിരിമുറുക്കത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. 

കാർണിയുടെ പ്രസ്താവനകൾക്ക് പിന്നാലെ വർദ്ധിച്ചുവരുന്ന ആഗോള ഭീഷണികളെ നേരിടാൻ തന്റെ രാജ്യം പ്രതിരോധ ശേഷി വേഗത്തിൽ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാനഡയുടെ പ്രതിരോധ മന്ത്രിയും  പറഞ്ഞു.

കാനഡ ഉൾപ്പെടെയുള്ള പാശ്ചാത്യ പ്രതിരോധ സഖ്യത്തിലെ അംഗങ്ങൾ വാർഷിക പ്രതിരോധ ചെലവ് ഓരോ രാജ്യത്തിന്റെയും ജിഡിപിയുടെ 5% ന് തുല്യമായ തലത്തിലേക്ക് വർദ്ധിപ്പിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞതിന് പിന്നാലെയാണ് കനേഡിയൻ ഉദ്യോഗസ്ഥരുടെ പ്രസ്താവന.

vachakam
vachakam
vachakam

നാറ്റോയുടെ ചെലവ് ലക്ഷ്യം വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് ജൂൺ അവസാനം നെതർലൻഡ്‌സിൽ യോഗം ചേരുന്ന അംഗരാജ്യ നേതാക്കൾ  അംഗീകാരം നൽകേണ്ടതുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam