വാഷിംഗ്ടൺ/ഒട്ടാവ: ഈ വർഷം നടക്കാനിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്സിക്കോ-കാനഡ കരാർ (USMCA) പുതുക്കുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി കാനഡയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുമായി അമേരിക്ക. 2026-ലെ വിദേശ വ്യാപാര തടസ്സങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോർട്ടിലാണ് കാനഡയുടെ പത്തോളം നയങ്ങൾക്കെതിരെ വാഷിംഗ്ടൺ ആശങ്ക രേഖപ്പെടുത്തിയത്.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വ്യാപാര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് മുന്നറിയിപ്പ് നൽകി.
റിപ്പോർട്ടിലെ പ്രധാന 10 വ്യാപാര തർക്കങ്ങൾ:
അമേരിക്കൻ മദ്യം: ആൽബർട്ട, സസ്‌കാച്ചവൻ ഒഴികെയുള്ള പ്രവിശ്യകളിൽ അമേരിക്കൻ മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഉടൻ നീക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
ക്ഷീര-പൗൾട്രി ഉൽപ്പന്നങ്ങൾ: പാൽ, മുട്ട, ചിക്കൻ തുടങ്ങിയവയുടെ ഇറക്കുമതിയിൽ കാനഡ ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന താരിഫ് അമേരിക്കൻ കർഷകർക്ക് തിരിച്ചടിയാകുന്നു.
ചീസ് നിർമ്മാണം: കാനഡയിലെ നിലവാര നിയന്ത്രണങ്ങൾ അമേരിക്കൻ ഡ്രൈ മിൽക്ക് പ്രോട്ടീന്റെ ഡിമാൻഡ് കുറയ്ക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
'ബൈ കാനഡ' നയം: ഒന്റാറിയോ, ക്യൂബെക് തുടങ്ങിയ പ്രവിശ്യകൾ കനേഡിയൻ കമ്പനികൾക്ക് മാത്രം മുൻഗണന നൽകുന്നത് അമേരിക്കൻ കമ്പനികളെ ടെൻഡറുകളിൽ നിന്ന് പുറത്താക്കുന്നു.
ഡിജിറ്റൽ സർവീസ് ടാക്സ്: ഡിജിറ്റൽ നികുതി പിൻവലിക്കുമെന്ന വാഗ്ദാനം 2025 അവസാനിച്ചിട്ടും കാനഡ പാലിച്ചിട്ടില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
'ക്ലാസ് 7' പാൽ: പാലിന്റെ വില നിർണ്ണയത്തിലും കയറ്റുമതി നിയന്ത്രണത്തിലും കാനഡ വരുത്തുന്ന താമസം യുഎസ് കർഷകരെ ദോഷകരമായി ബാധിക്കുന്നു.
പ്ലാസ്റ്റിക് നിരോധനം: 2030-ഓടെ പ്ലാസ്റ്റിക് രഹിതമാകാനുള്ള കാനഡയുടെ നീക്കം ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അമേരിക്കൻ കാർഷിക കയറ്റുമതിക്ക് തടസ്സമാകുമെന്നും യുഎസ് വാദിക്കുന്നു.
വിത്ത് കയറ്റുമതി: കാനഡയിലെ 'സീഡ്സ് ആക്ട്' പ്രകാരമുള്ള കടുപ്പമേറിയ രജിസ്ട്രേഷൻ നടപടികൾ അമേരിക്കൻ വിത്ത് ഉത്പാദകരെ വലയ്ക്കുന്നു.
ഓൺലൈൻ സ്ട്രീമിംഗ് നിയമം: കാനഡയിലെ ബ്രോഡ്കാസ്റ്റിംഗ് സംവിധാനത്തെ സഹായിക്കാൻ അമേരിക്കൻ ടെക് കമ്പനികൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ നികുതിക്കെതിരെയും യുഎസ് രംഗത്തുണ്ട്.
ബിൽ 109 (ക്യൂബെക്): സ്ട്രീമിംഗ് സേവനങ്ങളിൽ ഫ്രഞ്ച് ഭാഷാ ഉള്ളടക്കങ്ങൾ നിർബന്ധമാക്കാനുള്ള ക്യൂബെക്കിന്റെ നീക്കം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമോ കാനഡ? ട്രംപിന്റെ പുതിയ മുന്നറിയിപ്പിൽ വിറച്ച് ഒട്ടാവ
കാനഡയിൽ വീടിനുള്ളിൽ മലയാളികളായ അമ്മയെയും രണ്ട് വയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി
പശ്ചിമേഷ്യൻ യുദ്ധം കാനഡയിലെ മോർട്ട്ഗേജ് നിരക്കുകളെ എങ്ങനെ ബാധിക്കുന്നു? വീട് വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട
Malabar Gold & Diamonds Jewellery