ഡോക്യുമെന്ററിയിൽ  അമ്മയുടെ പേര് തെറ്റിച്ചു; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

MAY 28, 2025, 8:45 PM

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തയാറാക്കിയ ഡോക്യുമെന്ററി 'പിണറായി ദി ലെജന്‍ഡ്' കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്.

ഡോക്യുമെന്ററിയിൽ അമ്മയുടെ പേര് തെറ്റായാണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. 

 ആലക്കാട് കല്യാണി എന്ന അമ്മയുടെ പേര് ഡോക്യുമെന്ററിയില്‍ ആലക്കണ്ടി കല്യാണി എന്നാണ് പറഞ്ഞിരുന്നത്. ഇത് അമ്മയോട് ചെയ്ത നീതികേടായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവര്‍ക്ക് അതു തെറ്റിയെന്നു മനസിലാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.

vachakam
vachakam
vachakam

 നായനാര്‍ക്കോ വിഎസിനോ സാക്ഷാല്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയതെന്നു ഡോക്യുമെന്ററിയില്‍ പറയുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പിണറായി വിജയന്റെ ജനനം മുതലുള്ള കാര്യങ്ങളുണ്ട്. ഇടയിൽ അദ്ദേഹത്തിന്റെ വിവരണവുമുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam