ന്യൂഡെല്‍ഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിതിന് അറസ്റ്റിലായ സിആര്‍പിഎഫ് ജവാന്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടാകുന്നതിന് ആറ് ദിവസം മുന്‍പുവരെ പഹല്‍ഗാമില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഭീകരാക്രമണം ഉണ്ടാവുന്നതിന് ഒരാഴ്ച മുന്‍പ് മാത്രമാണ് ഇയാള്‍ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയത്.
സിആര്‍പിഎഫ് എഎസ്ഐ മോതി റാം ജാട്ട് പഹല്‍ഗാമിലെ സിആര്‍പിഎഫിന്റെ 116-ാം ബറ്റാലിയനിലായിരുന്ന നിയമിക്കപ്പെട്ടിരുന്നത്. പഹല്‍ഗാം ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
തിങ്കാഴ്ച രാവിലെയാണ് ഡെല്‍ഹിയില്‍ നിന്ന് ജാട്ടിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2023 മുതല്‍ പണത്തിനു പകരമായി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇയാള്‍ പങ്കാളിയാണെന്ന് എന്‍ഐഎ പറഞ്ഞു. ഇന്ത്യന്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍, നീക്ക രീതികള്‍, പ്രധാന സൈനിക സ്ഥാപനങ്ങളുടെ സ്ഥലങ്ങള്‍ എന്നിവ പങ്കിട്ട വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്