കപ്പൽ അപകടം: ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 

MAY 28, 2025, 8:48 PM

കൊച്ചി: പുറംകടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നും പരന്ന എണ്ണപ്പാട നീക്കാൻ കോസ്റ്റ്ഗാർഡ് പരിശ്രമം തുടരുകയാണ്.

കപ്പലിൻറെ അഞ്ച് കിലോമീറ്റർ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിൻറെ വിലയിരുത്തൽ.

മലിനീകരണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കൊച്ചിയിൽ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട് .

vachakam
vachakam
vachakam

ഇതിനകം തീരത്തടിഞ്ഞ അമ്പത് കണ്ടെയ്നറുകൾ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.  തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. 

തീരത്തടിഞ്ഞ 50 കണ്ടെയ്നറുകൾ രണ്ട് ദിവസത്തിനകം പൂർണമായും നീക്കും. റോഡ് മാർഗമാണ് കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത്. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam