അഹമ്മദാബാദ്: പാകിസ്ഥാനിലെ ഭീകരത അവസാനിപ്പിക്കാന്‍ ആ രാജ്യത്തെ ജനങ്ങള്‍ മുന്നോട്ട് വന്ന് സമാധാനം തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമാധാനമായി ചപ്പാത്തിയും കഴിച്ച് ജീവിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ തന്റെ വെടിയുണ്ട തിന്നേണ്ടി വരുമെന്നും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
'പാകിസ്ഥാനിലെ ഭീകരവാദം അവസാനിപ്പിക്കാന്‍, പാകിസ്ഥാനിലെ ജനങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്. സമാധാനപരമായി ജീവിക്കുക, നിങ്ങളുടെ റോട്ടി കഴിക്കുക, അല്ലെങ്കില്‍ എന്റെ വെടിയുണ്ട തയ്യാറാണ്,' മോദി പറഞ്ഞു. ഗുജറാത്തിലെ ഭുജില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും പാകിസ്ഥാന്‍ ജനത അവരുടെ രാജ്യത്തിന്റെ സ്ഥിതിയെന്താണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''പാകിസ്ഥാനിലെ ജനങ്ങളോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ എന്താണ് നേടിയത്? ഇന്ന്, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. പക്ഷേ നിങ്ങളുടെ അവസ്ഥ എന്താണ്? തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചവര്‍ നിങ്ങളുടെ ഭാവി നശിപ്പിച്ചു, ''മോദി പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ച് 15 ദിവസം കാത്തിരുന്നെന്നും പക്ഷേ ഭീകരതയാണ് അവരുടെ താല്‍പ്പര്യമെന്ന് മനസിലായെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ മനുഷ്യരാശിയെ രക്ഷിക്കാനും ഭീകരവാദം അവസാനിപ്പിക്കാനുമുള്ള ഒരു ദൗത്യമാണ്. മെയ് 9 ന് രാത്രി, പാകിസ്ഥാന്‍ സാധാരണക്കാരെ ലക്ഷ്യമിടാന്‍ ശ്രമിച്ചപ്പോള്‍, നമ്മുടെ സൈന്യം ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുകയും അവരുടെ വ്യോമതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്