കുഞ്ഞിന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; 28കാരിക്ക് ദാരുണാന്ത്യം

MAY 28, 2025, 8:38 PM

തൃശ്ശൂർ: തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരിച്ചത്. 

രണ്ടരവയസ്സുള്ള മകന് വീടിന്‌റെ മുറ്റത്ത് നിന്ന് ചോറ് വാരിക്കൊടുക്കുകയായിരുന്നു ഹെന്ന. ഹെന്നയുടെ തൊട്ടുപിറകിലുണ്ടായിരുന്ന പാമ്പ് കാലിൽ കടിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചു.

vachakam
vachakam
vachakam

ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു മരണത്തിന് കീഴടങ്ങിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam