ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്ക് കരുത്തേക്കാന്‍ വരുന്നു അഞ്ചാം തലമുറ യുദ്ധവിമാനം; അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം

MAY 27, 2025, 6:50 AM

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന് അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊ ടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് നിര്‍ണായക ചുവടുവയ്പ്പാണിത്.

അഡ്വാന്‍സ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (AMCA) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിന് അംഗീകാരം ലഭിച്ചു. ഇതിന് ആവശ്യമായ റഡാര്‍, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തിയാക്കി. രാജ്യത്തെ സ്വകാര്യ പ്രതിരോധ കമ്പനികളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക. യുദ്ധ വിമാനത്തിന്റെ എഞ്ചിന്‍ വികസനവും പുരോഗമിക്കുന്നുണ്ട്.

പദ്ധതി നടപ്പിലാക്കാന്‍ എയര്‍നോട്ടിക്‌സ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ പങ്കും നിര്‍ണായകമാണ്. പദ്ധതിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam