നക്സല്‍ ആക്രമണം; ഛത്തീസ്ഗഢില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

JUNE 23, 2024, 7:46 PM

റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു സംഭവം.

പട്രോളിംഗിന് ഇറങ്ങിയ സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. വീരമൃത്യു വരിച്ച വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജഗര്‍ഗുണ്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

മൃതദേഹങ്ങള്‍ അടുത്തുള്ള ക്യാമ്പിലെത്തിച്ചെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ സേനയെ പ്രദേശത്ത് അയച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam